"എടീ അച്ചൂ, നീയൊന്നു വേഗം ഇറങ്ങുന്നുണ്ടോ?,
എവിടെ പോവാനോരുങ്ങിയാലും ഇവളുടെ ഈ മുടിഞ്ഞ ഒരുക്കം"
എവിടെ പോവാനോരുങ്ങിയാലും ഇവളുടെ ഈ മുടിഞ്ഞ ഒരുക്കം"
അരുണ്‍ കലി തുള്ളി...
"അരുണേട്ടാ ഇപ്പൊ വരാം, പ്ലീസ് ഈ സാരിയുടെ ഞെറി ശെരിയവുന്നില്ല"
"കല്യാണം കഴിഞ്ഞിട്ട് മൂന്നു കൊല്ലായി, ഇതുവരെ ഒരു സാരി ഉടുക്കാന്‍ പഠിച്ചില്ലേ"
"ദാ ഇറങ്ങി, ഇനി പോവാം"
അരുണ്‍ ബുള്ളെറ്റ് സ്റ്റാര്‍ട്ട് ചെയ്തു,
"വേഗം കയറ്, റോഡ് മുഴുവന്‍ ബ്ലോക്ക് ആയിരിക്കും"
അച്ഛന്റെ അകന്ന ബന്ധത്തിലെ ഒരു കല്യാണത്തിന് പോവുകയാണ് അരുണ്‍...
കല്യാണ വീട്ടില്‍ എത്തി, എല്ലാവരും ഭക്ഷണം കഴിക്കുമ്പോഴാണ് അരുണിന്റെ ചിന്ത മൂന്നു വര്‍ഷം പിന്നിലോട്ട് പോയത്...
ഇതുപോലൊരു കല്യാണ വിരുന്നിലാണ് താന്‍ അശ്വതിയെ കാണുന്നതും പരിചയപ്പെടുന്നതും...
അന്ന് ഭക്ഷണം വിളമ്പുന്നതിനിടയില്‍
"ഹല്ലോ മാഷെ, ഇവിടെ കുറച്ച് ചോറ്"
തിരിഞ്ഞു നോക്കിയപ്പോള്‍ 2 മാന്‍പേട കണ്ണുകള്‍ മാടി വിളിക്കുന്ന പോലെ...
ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയില്ലേ, ഇതത് തന്നെ...
ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയില്ലേ, ഇതത് തന്നെ...
ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്ന എന്നെ നോക്കി അവള്‍ വീണ്ടും,
"മാഷെ ഇയാളെ തന്നെ, കുറച്ച് ചോറ് ഇട്ടെ"
"മാഷെ ഇയാളെ തന്നെ, കുറച്ച് ചോറ് ഇട്ടെ"
എല്ലാം കഴിഞ്ഞു പോരാന്‍ നേരം ഞാന്‍ അവളുടെ പിന്നാലെ പോയി വീട് കണ്ടുപിടിച്ചു...
പിന്നീട് അങ്ങോട്ട് ഉറക്കമില്ലാത്ത രാത്രികളായിരുന്നു...
അവളെ കുറിച്ചും അവള്‍ തന്‍റെതാവുന്നതിനെ കുറിച്ചും സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങി...
അവളെ കുറിച്ചും അവള്‍ തന്‍റെതാവുന്നതിനെ കുറിച്ചും സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങി...
ഒരു ദിവസം രണ്ടും കല്‍പ്പിച്ചു അവളുടെ കോളെജിനു മുന്‍പില്‍ പോയി നിന്നു,
കോളേജ് വിട്ട് അവള്‍ വരുന്നതും കാത്തു...
കോളേജ് വിട്ട് അവള്‍ വരുന്നതും കാത്തു...
കുറച്ച് കഴിഞ്ഞപ്പോള്‍ 2 തോഴിമാരെ കൂട്ടി രാജകുമാരി നടന്നു വരുന്നപോലെ അശ്വതി അവളുടെ രണ്ടു കൂട്ടുകാരുടെ കൂടെ നടന്നു വരുന്നുണ്ട്...
അതുവരെ ഉണ്ടായിരുന്ന ധൈര്യം മുഴുവന്‍ ചോര്‍ന്നു പോയത് പോലെ തോന്നി...
അതുവരെ ഉണ്ടായിരുന്ന ധൈര്യം മുഴുവന്‍ ചോര്‍ന്നു പോയത് പോലെ തോന്നി...
അവളുടെ പിന്നാലെ നടന്നു, കുറച്ച് മുന്നില്‍ എത്തിയപ്പോള്‍,
"ഹല്ലോ, കുട്ടി എനിക്ക് ഒരു കാര്യം പറയാനുണ്ട്"
"എന്‍റെ പേര് കുട്ടി എന്നല്ല, അശ്വതി എന്നാണ്, മാഷിനെന്താ പറയാനുള്ളത്?"
"ഓക്കേ, അശ്വതി എനിക്ക് തന്നെ ഇഷ്ടമാണ്"
"നല്ല കാര്യം"
"ഞാന്‍ സീരിയസ് ആയിട്ടാണ്, എനിക്ക് തന്നെ ഒരുപാടിഷ്ടമാണ്"
"നിങ്ങള്‍ക്കെന്താ പ്രാന്തുണ്ടോ?"
പ്രാന്ത് നിന്റെ തന്തക്ക് എന്ന് പറയാനാണ് തോന്നിയത്, പിന്നെ ഭാവി അമ്മായി അപ്പനെ ബഹുമാനിക്കണമല്ലോ എന്ന് കരുതി ക്ഷമിച്ചു..
"സത്യാണ് , എനിക്ക് നീയെന്നാല്‍ ഇപ്പോള്‍ പ്രാന്താണ് അശ്വതി"
"എന്നെ കുറിച്ച് എന്തറിഞ്ഞിട്ടാണ് ഇയാളെന്നെ ഇഷ്ടമാണെന്ന് പറഞ്ഞത്"
"എനിക്ക് തന്നെ കുറിച്ച് ഒന്നും അറിയണ്ട"
"അറിയണം, എനിക്ക് അമ്മയില്ല, ചെറുപ്പത്തിലെ അമ്മ മരിച്ച എന്നെ പൊന്നുപോലെയാണ് അച്ഛന്‍ വളര്‍ത്തിയത്, അച്ചനിഷ്ടമില്ലാത്തതൊന്നും ഞാന്‍ ചെയ്യില്ല"
അവളോടുള്ള എന്‍റെ ഇഷ്ടം കൂടുകയായിരുന്നു...
പിന്നീട് പല തവണ അവളുടെ പിന്നാലെ നടന്നെങ്കിലും അവള്‍ ഒന്ന് മൈന്‍ഡ് ചെയ്തത് പോലുമില്ല, നിരാശയോടെ ആണെങ്കിലും ആ നടത്തം ഞാന്‍ ആസ്വദിച്ചിരുന്നു..
പെട്ടെന്നാണ് എനിക്കൊരു പനി വന്നതും ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയതും, ഒരാഴ്ച്ചത്തെക്ക് എനിക്ക് അവളെ കാണാന്‍ സാധിച്ചില്ല...
ഒരാഴ്ചക്ക് ശേഷം, അവളുടെ കോളേജിന്റെ അടുത്ത് നില്‍ക്കുമ്പോള്‍,..
"എവിടെയായിരുന്നു മാഷെ ഒരാഴ്ച"
തിരിഞ്ഞു നോക്കിയപ്പോള്‍ അശ്വതിയാണ്,
"ചെറിയ ഒരു പനി"
"ഓ, ഞാന്‍ കരുതി എന്‍റെ ബോഡിഗാഡ് പണിയൊക്കെ നിര്‍ത്തി എന്ന്"
അത് കേട്ടപ്പോള്‍ ഞാന്‍ ഒന്ന് ചിരിച്ചു,കൂടെ അവളും...
"ഇയാളില്ലാത്ത ഒരാഴ്ച എനിക്കൊരു സുഖവും ഇല്ലായിരുന്നു, അപ്പോഴാണ് ഇയാളെ ഞാന്‍ എത്ര സ്നേഹിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കിയത്"
ശരിക്കും കേട്ടപ്പോള്‍ അവളെ എടുത്ത് പോക്കാനാണ് തോന്നിയത്, പക്ഷെ ആളുകള്‍ ശ്രദ്ധിക്കുമെന്ന് ഉള്ളത് കൊണ്ട് ഉപേക്ഷിച്ചു...
പിന്നെയങ്ങോട്ട് ഞങ്ങളുടെ കാലമായിരുന്നു, അവളുടെ അച്ഛനും ഞങ്ങളുടെ ബന്ധത്തില്‍ താല്‍പര്യമായിരുന്നു...
ഞങ്ങളുടെ കല്യാണം ചിങ്ങത്തില്‍ നടത്താം എന്ന് രണ്ടു വീട്ടുകാരും തീരുമാനിച്ചിരുന്നു..
ഞങ്ങളുടെ കല്യാണം ചിങ്ങത്തില്‍ നടത്താം എന്ന് രണ്ടു വീട്ടുകാരും തീരുമാനിച്ചിരുന്നു..
അതിനിടയിലാണ് ഒരു ദിവസം,
ഞങ്ങള്‍ രണ്ടുപേരും ബൈക്കില്‍ പോകുമ്പോള്‍ കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ അവളുടെ ചുരിദാറിന്റെ ഷാള്‍ ബൈകിന്റെ വീലില്‍ കുടുങ്ങി ബൈക്ക് മറിഞ്ഞത്,
നിസ്സാര പരിക്കുകളോടെ ഞാന്‍ രക്ഷപ്പെട്ടു, അശ്വതിക്ക് തലയില്‍ അത്യാവശ്യം വലിയ മുറിവുണ്ടായിരുന്നു,
നിസ്സാര പരിക്കുകളോടെ ഞാന്‍ രക്ഷപ്പെട്ടു, അശ്വതിക്ക് തലയില്‍ അത്യാവശ്യം വലിയ മുറിവുണ്ടായിരുന്നു,
ഐസിയു വില്‍ ആയിരുന്നു അവള്‍, അവള്‍ക്ക് ഒന്നും വരുത്തല്ലേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ ഐ സി യുവിന് മുന്നില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടേയിരുന്നു..
അവള്‍ക്ക് ബോധം വന്നപ്പോള്‍ എന്നെ കാണണമെന്ന് പറഞ്ഞു,
അവള്‍ക്ക് ബോധം വന്നപ്പോള്‍ എന്നെ കാണണമെന്ന് പറഞ്ഞു,
ഞാന്‍ അകത്തേക്ക് പോയി..
അവിടെ ചെന്നപ്പോള്‍ അവിടെ മൂലയിലിരുന്ന അവളുടെ ബാഗിലേക്കവള്‍ ചൂണ്ടി..
ഞാനത് അവളുടെ കയ്യിലേക്ക് എടുത്തു വെച്ചപ്പോള്‍ അതില്‍ നിന്നും മഞ്ഞ ചരടില്‍ കോര്‍ത്ത ഒരു #താലി എടുത്തു കൊണ്ട്,
"അരുണേട്ടാ ഇതൊന്ന് എന്‍റെ കഴുത്തില്‍ കെട്ടി തരുമോ?"
എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന എന്‍റെ തോളില്‍ അവളുടെ അച്ഛന്‍ കൈവെച്ചു പറഞ്ഞു,
"അവളുടെ ആഗ്രഹമല്ലേ മോനെ, അത് ചെയ്തു കൊടുത്തേക്ക്"
താലി കെട്ടുമ്പോള്‍ അവളെക്കാള്‍ കൂടുതല്‍ കരഞ്ഞത് ഞാനായിരുന്നു, അവളെ നഷ്ടപ്പെടുമോ എന്നോര്‍ത്ത്..
താലി കെട്ടി പുറത്തെത്തിയ ഞാന്‍ ഇന്നുവരെ വിളിക്കാത്ത ദൈവങ്ങളെ മുഴുവന്‍ വിളിച്ചു കരഞ്ഞു"
---------------------------
---------------------------
"അരുണെട്ടനെന്താ ആലോചിക്കുന്നത്?"
"ഏയ് ഒന്നുമില്ല, ഞാന്‍ എനിക്ക് പറ്റിയ ഒരു കയ്യബദ്ധം ആലോചിക്കുകയായിരുന്നു"
"കയ്യബദ്ധമോ "
"അതെ, ഈ താലി കെട്ടിയത്"
എന്ന് പറഞ്ഞു ഞാന്‍ ചിരിച്ചപ്പോള്‍ അവളും ചിരിച്ചു കൊണ്ട് എന്നെ തല്ലാനോങ്ങി....
എന്ന് പറഞ്ഞു ഞാന്‍ ചിരിച്ചപ്പോള്‍ അവളും ചിരിച്ചു കൊണ്ട് എന്നെ തല്ലാനോങ്ങി....
ശുഭം:.
രചന: അബ്ദുള്‍ സഹദ്.കെ
രചന: അബ്ദുള്‍ സഹദ്.കെ
No comments:
Post a Comment