കോലായിലിരുന്ന് പുറത്തേക്ക് നോക്കിയിരിക്കുമ്പോഴാണ് നമ്മുടെ കുഞ്ഞിപ്പാത്തു പുറകില്‍ വന്നു പുറത്തു ഒരൊറ്റ അടി..
ഉപ്പാ ഇന്നല്ലേ ഇങ്ങള് ഉമ്മാന്റെ അടുത്ത് മോളെ കൊണ്ടോവാന്ന് പറഞ്ഞത്...
കുഞ്ഞിപ്പാത്തുവിനെ കൈയില്‍ കോരിയെടുത്ത് ഒരു ഉമ്മ കൊടുത്ത് ഉപ്പ ഉപ്പാന്റെ കുഞ്ഞിപ്പാത്തുവിനെ എന്തായാലും കൊണ്ടോവാം , ഉപ്പാന്റെ കുഞ്ഞിപ്പാത്തു പോയി പുതിയ കുപ്പായം ഇട്ട് വാ...
ഇന്നാണ് എന്‍റെ ബീവി(ശബാന)യുടെ ആണ്ട്, കൂടാതെ എന്‍റെ കുഞ്ഞിപ്പാത്തുവിന്റെ നാലാമത്തെ പിറന്നാളും,
=========================
അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വെള്ളിയാഴ്ച ജുമാ നിസ്കാരം കഴിഞ്ഞു പള്ളിയില്‍ നിന്ന് പുറത്തിറങ്ങുന്നവരെ നോക്കി 2 കൈകള്‍ , എന്‍റെ നേരെയും നീണ്ടു, ഞാന്‍ വെറുതെ ഒന്ന് മുഖമുയര്‍ത്തി ആ മുഖത്തേക്ക് നോക്കി.. ഒരു 19 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി, ഒരു നരച്ച പര്‍ദയും ഇട്ടാണ് നില്‍ക്കുന്നത്..
അവളുടെ ഉമ്മാക്ക് സുഖമില്ലാതെ കിടപ്പിലാണ്, ഉപ്പയില്ല സഹായിക്കണം എന്നൊക്കെ പറഞ്ഞുകൊണ്ടേയിരിക്കുന്നു, ചിലര്‍ സഹതാപത്തില്‍ മുക്കിയ ഏറ്റവും ചെറിയ നോട്ടെടുത്ത് അവളുടെ അടുത്തുള്ള തുണിയില്‍ ഇട്ട് പോകുന്നുണ്ട്..,
എനിക്കെന്തോ അവളെ കണ്ടപ്പോള്‍ തന്നെ ഒരു ഇഷ്ടം തോന്നി, നിഷ്കളങ്കമായ മുഖവും... എല്ലാവരും പോവുന്നത് വരെ ഞാന്‍ അവിടെ അടുത്തുള്ള ഷെഡില്‍ കയറി ഇരുന്നു, എല്ലാവരും പോയ ശേഷം അവള്‍ ആ തുണിയോടെ പൈസ എടുക്കുമ്പോള്‍ ഞാന്‍ അവളുടെ അടുത്ത് ചെന്ന് ചോദിച്ചു, കുട്ടിയുടെ വീട് എവിടെയാണെന്ന്.., അത് കേട്ടപ്പോള്‍ അവളുടെ കണ്ണില്‍ നിന്നും വെള്ളം വരുന്നുണ്ടായിരുന്നു,
അങ്ങ് ദൂരെയാണെന്നു ഒരു കൈ അകലേക്ക് ചൂണ്ടിക്കൊണ്ടാവള്‍ പറഞ്ഞു, അവളോട് ഞാന്‍ വീട്ടില്‍ കൊണ്ട് വിടാം എന്ന് പറഞ്ഞു അവള്‍ക്ക് കാറിന്റെ പിന്നിലെ ഡോര്‍ തുറന്നു കൊടുത്തു അവളോട കയറാന്‍ പറഞ്ഞു,
മടിച്ചുകൊണ്ട് അവള്‍ അതില്‍ കയറി. , അവള്‍ പറഞ്ഞ വഴിയിലൂടെ സഞ്ചരിച്ചു ഒരു കുന്നിന്റെ താഴെ എത്തിയപ്പോള്‍ അവള്‍ പറഞ്ഞു, ഇനി വണ്ടി അങ്ങോട്ട് പോവില്ല, നടക്കണം എന്ന്...
അവള്‍ ഇറങ്ങി കൂടെ ഞാനും വണ്ടി സൈഡ് ആക്കി അവളുടെ പിന്നാലെ നടന്നു കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ ഒരു പൊട്ടിപ്പൊളിയാറായ ഒരു ഓടിട്ട വീട്, അവള്‍ എന്നെ അകത്തേക്ക് ക്ഷണിച്ചു, കഷ്ടിച്ച് 2 മുറികളും ഒരു അടുക്കളയും മാത്രം ഉള്ള ഒരു വീട്, അവള്‍ ഒരു റൂമിലേക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു, അതാണ് ഉമ്മ.. ഒരു കാല്‍ മുറിഞ്ഞു പൊട്ടിയിട്ടാണ് ഉള്ളത്, ഞാന്‍ ആ ഉമ്മയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു,
അവര്‍ക്ക് 3 പെണ്മക്കള്‍ ആണ് മൂത്തത് ശബാന 10 ക്ലാസ് വരെ പഠിച്ചിട്ടുള്ളൂ, രണ്ടാമത്തെ കുട്ടി 5 ലും മൂന്നാമത്തെ കുട്ടി 3 ലും പഠിക്കുകയാണ്, 4 വര്ഷം മുമ്പ് നടന്ന ഒരു വാഹനാപകടത്തില്‍ അവരുടെ ഭര്‍ത്താവ് മരിച്ചു, പിന്നെ വീട്ട് ജോലി ചെയ്താണ് മക്കളെ പഠിപ്പിച്ചത്, എങ്ങനെയോ കഷ്ടപ്പെട്ട് മകളെ 10 വരെ പഠിപ്പിച്ചു, അവള്‍ തന്നെ ഉമ്മയുടെ കഷ്ടപ്പാട് കണ്ട് പഠനം മതിയാക്കി ഇളയ കുട്ടികളെ നോക്കി വീട്ടില്‍ നിന്നു ഉമ്മ ജോലിക്ക് പോകുമ്പോള്‍ അവള്‍ മറ്റു 2 കുട്ടികളെയും ഒരുക്കി സ്കൂളില്‍ അയക്കും, ഇപ്പൊ 2 മാസം മുമ്പ് വിറക് കീറുമ്പോള്‍ മഴു തെന്നി കാലില്‍ കൊണ്ട്, അന്ന് കാര്യമാക്കാതെ സ്വയം ചികിത്സിച്ചു, ഇപ്പൊ അതു പഴുത്ത് അനക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആണ്, 2 ആഴ്ച മുമ്പ് ഡോക്ടറെ കാണിച്ചപ്പോള്‍ ചെറിയ ഓപറേഷന്‍ വേണ്ടി വരും എന്ന് പറഞ്ഞു അതിന് 25000 രൂപ ചെലവ് വരും, ഒരു വീട് പോലും ഇല്ലാത്ത ഞങ്ങള്‍ക്കൊക്കെ ആരാ ഇത്രയും വലിയ സംഖ്യ കടം തരുന്നത്, അതുകൊണ്ടാണ് മോള് കഴിഞ്ഞ 2 ആഴ്ചയായി വെള്ളിയഴ്ച്ചകളില്‍ പള്ളിയില്‍ പോയി യാചിക്കുന്നത്, എന്നും പറഞ്ഞു അവര്‍ പൊട്ടി കരഞ്ഞു....
ഞാന്‍ അവരെ സമാദാനിപ്പിച്ചു കൊണ്ട് പറഞ്ഞു, ഇനി ആരും പൈസക്ക് വേണ്ടി പുറത്തു പോവണ്ട, ഞാന്‍ പൈസ തരാം , നാളെത്തന്നെ ഹോസ്പിറ്റലില്‍ പോവണം എന്ന് പറഞ്ഞു ഞാന്‍ അവിടുന്ന് മടങ്ങി,
പിന്നെ ഒരു മാസത്തിനു ശേഷം ഉമ്മയുടെ അസുഖം മാറി, അങ്ങനെ ഒരു ദിവസം ഞാന്‍ അവരുടെ വീട്ടില്‍ പോയി, അങ്ങനെ സംസാരിക്കുന്ന കൂട്ടത്തില്‍ മകളുടെ കല്യാണ കാര്യവും പണമില്ലാത്ത അവസ്ഥയും ഒക്കെ പറഞ്ഞു, അപ്പൊ ഞാന്‍ അവരോട് എനിക്ക് നിങ്ങളുടെ മോളെ തരുമോ എന്ന് അവരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു, മോനെ പടച്ചോന്‍ അനുഗ്രഹിക്കും എന്ന് പറഞ്ഞു ഒരുപാട് കരഞ്ഞു,
അങ്ങനെ ഞങ്ങളുടെ വിവാഹം ആര്‍ഭാടം ഒന്നും ഇല്ലാതെ നടന്നു,
എന്റെയും അവളുടെയും സന്തോഷത്തിന്റെ ദിനങ്ങള്‍ ആയിരുന്നു, അവളുടെ കുടുംബത്തിനും,
വിരുന്നും മറ്റുമായി ദിവസങ്ങള്‍ പോയി, അവള്‍ ഉമ്മയും ഞാന്‍ ഉപ്പയും ആകാനുള്ള തയ്യാറെടുപ്പിലും സന്തോഷത്തിലും ആയിരുന്നു,
ഒമ്പതാം മാസം ആയി, ഒരു ദിവസം പെട്ടെന്ന് അവള്‍ക്കൊരു വേദന വന്നു, ഞങ്ങള്‍ പെട്ടെന്ന് തന്നെ ഹോസ്പിറ്റലില്‍ എത്തി, അവളെക്കാള്‍ വേദന എനിക്കായിരുന്നു, ഞാന്‍ ഹോസ്പിറ്റല്‍ വരാന്തയിലൂടെ സമാദാനം നഷ്ടപ്പെട്ടു കൊണ്ട് നടന്നു,
ഏതാണ്ട് 4 മണിക്കൂറിനു ശേഷം ഒരു നേഴ്സ് വന്നു ശബാനയുടെ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു ഞാന്‍ ഓടി അവരുടെ അടുത്തെത്തി,
ശബാന പ്രസവിച്ചു, പെണ്‍കുട്ടിയാ നേഴ്സ് പറഞ്ഞു...
ഞാന്‍ കുഞ്ഞിനെ എന്‍റെ കൈകളില്‍ വാങ്ങി ചുംബിച്ചു, പക്ഷെ ഞങ്ങളെ ദുഖത്തിലാക്കി നേഴ്സ് ഒരു കാര്യം കൂടി അറിയിച്ചു, ശബാനയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന്,
എന്‍റെ സമനില തെറ്റുന്നപോലെ എനിക്ക് തോന്നി, ഞാന്‍ കുട്ടിയെ അവളുടെ ഉമ്മയുടെ കയ്യില്‍ കൊടുത്തു ബെഞ്ചിന്റെ ഒരു മൂലയില്‍ ഇരുന്നു എന്നെ നിയന്ത്രിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല.... എന്നെയും കുഞ്ഞിപ്പാത്തുവിനെയും തനിച്ചാക്കി അവള്‍ പോയി,...
-=============
ഉപ്പാ ഞാന്‍ കുപ്പായം ഇട്ടല്ലോ, ഇനി പോകാം....
കുഞ്ഞിപ്പാത്തുവിന്റെ ശബ്ദമാണ് എന്നെ പഴയ കാര്യങ്ങളില്‍ നിന്നും ഉണര്‍ത്തിയത്,
തിരിഞ്ഞു നോക്കി കുഞ്ഞിപ്പാത്തുവിനോട് വാ പോകാം എന്ന് ചിരി മുഖത്ത് വരുത്തി പറഞ്ഞെങ്കിലും കണ്ണ് ചതിച്ചു കളഞ്ഞു, കണ്ണുനീരിന്റെ രൂപത്തില്‍,
ഉപ്പ എന്തിനാ കരയണേ? ... കുഞ്ഞിപ്പാത്തൂനും കരച്ചില്‍ വരും...
ഒന്നും ഇല്ല, എന്നും പറഞ്ഞു കുഞ്ഞിപ്പാത്തുവിനെയും കൂട്ടി വീട്ടില്‍ നിന്നും ഇറങ്ങി...
പള്ളിക്കാട്ടിലേക്ക് കുഞ്ഞിപ്പാത്തുവിനെയും കൂട്ടിപ്പോകുമ്പോള്‍ അവള്‍ക്ക് സന്തോഷമാണെങ്കിലും എന്‍റെ ഉള്ള് നീറുകയായിരുന്നു....
(സഹദ്)

No comments:
Post a Comment